കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു
കാറളം: കേരള സര്‍ക്കാരിന്റെ ജന വഞ്ചനാപരമായ ബജറ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. കിഴുത്താണി മനപ്പടിയില്‍ നിന്നും ചെമ്മണ്ട റോഡ് ജംഗ്ഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് നയിച്ച പരിപാടി സീനിയര്‍ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന് പാറയില്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാക്കളായ വിനോദ് പുള്ളില്‍, വി.ഡി. സൈമണ്‍, വേണു കുട്ടശാംവീട്ടില്‍, ഇ.ബി. അബ്ദുള്‍ സത്താര്‍, ബാബു പെരുമ്പിള്ളി, ശ്രീനാഥ് എടക്കാട്ടില്‍, സുനില്‍ ചെമ്പിപറമ്പില്‍, സജീവന് പോട്ടയില്‍, കെ.എസ്. മിഥുന് എന്നിവര്‍ പങ്കെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം