ക്രൈസ്റ്റ് കോളജ് ആള് കേരള ഇന്റർ കോളീജിയറ്റ് വടംവലി മത്സരം: ഗവ. കോളജ് കാസര്‍കോഡും നൈപുണ്യ കോളജ് കൊരട്ടിയും ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ആതിഥേയത്വം വഹിച്ച കൊട്ടേക്കാട്ട് ചന്ദ്രശേഖര മേനോന്, തോട്ടപ്പിള്ളി പത്മിനി അമ്മ, പുന്നേലിപറമ്പില്‍ വറീത് ജോസഫ് മെമ്മോറിയല്‍ ട്രോഫികള്‍ക്ക് വേണ്ടിയുള്ള ഒന്നാമത് പുരുഷ വനിതാ വിഭാഗം വടംവലി ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗത്തില്‍ ഗവ. കോളജ് കാസറഗോടും വനിതാ വിഭാഗത്തില്‍ നൈപുണ്യ കോളജ് കൊരട്ടിയും ചമ്പ്യന്മാരായി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വിമല കോളജ് തൃശൂരും പുരുഷ വനിതാ വിഭാഗങ്ങളില്‍ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോളജ് മാനേജര്‍ ഫാ. ജേക്കബ് ഞെരിഞാംപള്ളി, കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്റഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസ്, കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായിട്ടുള്ള കൊട്ടേക്കാട്ട്, തൊട്ടപ്പിള്ളി, പുന്നേലിപ്പറമ്പില് കുടുംബാംഗങ്ങള്‍, കോര്‍ഡിനേറ്റര്‍ കെ.ജെ. ജോസഫ് എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നടത്തി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു