കേന്ദ്ര ബജറ്റിനെതിരെ എഐടിയുസി ധര്‍ണ
ഇരിങ്ങാലക്കുട: കേന്ദ്ര ബജറ്റിനെതിരെ എഐടിയുസി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ എഐടിയുസി ജില്ല പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. ബാബു ചിങ്ങാരത്ത്, പി.എസ്. കൃഷ്ണകുമാര്‍, സി.കെ. ദാസന് എന്നിവര്‍ അഭിവാദ്യം ചെയ്തു. കോരു കുട്ടി മാസ്റ്റര്‍, കെ.പി. രാജന്, വിനയ സന്തോഷ്, പി.ആര്. മണി എന്നിവര്‍ നേതൃത്യം നല്കി. എഐടിയുസി മണ്ഡലം സെക്രട്ടറി കെ.കെ. ശിവന് സ്വാഗതവും പ്രസിഡന്റ് റഷീദ് കറാളം അധ്യക്ഷത വഹിച്ചു മോഹനന് വലിയാട്ടില്‍ നന്ദിയും പറഞ്ഞു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം