കേരളീയ വിദ്യാഭ്യാസം ലോകോത്തര തലത്തിലേക്ക് ഉയരുന്നു – ഡോ. ആര്. ബിന്ദു
ആനന്ദപുരം: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പൊതു വിദ്യഭ്യാസ യജ്ഞത്തിന്റെ ഫലമായി പ്രീ പ്രൈമറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യഭ്യാസരംഗം വരെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതായി സംസ്ഥാന ഉന്നത വിദ്യാഭ്യസ സൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു അഭിപ്രായപ്പെട്ടു. മുരിയാട് പഞ്ചായത്തിലെ ആനന്ദപുരം ഗവ. യുപി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റേയും മാതൃക പ്രീ പ്രൈമറി സ്റ്റാര്‍സ് പവിഴമല്ലി പദ്ധതിയുടേയും ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പവിഴമല്ലി പൊതുഇടങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ മാസ്റ്റര്‍ ഉദ്ഘാന ചെയ്തു. മുന്‍ എംഎല്‍എ കെ.യു. അരുണന് മാസ്റ്റര്‍ മുഖ്യാതിഥി ആയിരുന്നു. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്.ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.യു. വിജയന്, പിടിഎ പ്രസിഡന്റ് എ.എസ്. സുനില്‍ കുമാര്‍, ക്ഷേമകാര്യ സമിതി ചെയര്മാന് രതി ഗോപി, ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, എസ്എംസി അംഗം പ്രഫ. എം. ബാലചന്ദ്രന്, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ നിഷ, എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി.ജി. ജോളി, ഇരിങ്ങാലക്കുട ബിപിസി സത്യപാലന് മാസ്റ്റര്‍, ഹെഡ്മിസ്ട്രസ് ടി.എസ്. കല, സീനിയര്‍ അസിസ്റ്റന്‍ഡ് പി. സുഷമ, അധ്യാപക പ്രതിനിധി ഇന്ദു, പിഡബ്ല്യൂഡി എഞ്ചിനീയര്‍ ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.