മോട്ടോര്‍ തകരാര്‍; ബസ്സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വെള്ളമില്ല,
മുടങ്ങിയിട്ട് ആഴ്ചകള്‍
ഇരിങ്ങാലക്കുട: മോട്ടോര്‍ തകരാറിലായതോടെ സമീപത്തെ നഗരസഭാ കെട്ടിടങ്ങളിലേക്കുള്ള വെള്ളം മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നു. ബസ്സ്റ്റാന്‍ഡിന് കിഴക്കുഭാഗത്തെ പഴയ കെട്ടിടത്തിലും പടിഞ്ഞാറുഭാഗത്തെ കെട്ടിടത്തിലുമുള്ള വ്യാപാരസ്ഥാപനങ്ങളിലും ഓഫീസുകളിലും കംഫര്‍ട്ട് സ്റ്റേഷന് അടക്കമുള്ള സ്ഥലങ്ങളിലും ഇതുമൂലം വെള്ളം കിട്ടാത്ത അവസ്ഥയായി. കുറച്ചുദിവസം മുമ്പാണ് ബസ്സ്റ്റാന്‍ഡിലുള്ള കിണറിലെ മോട്ടോര്‍ കത്തിയത്. ഇതിനെത്തുടര്‍ന്ന് മോട്ടോര്‍ അഴിച്ച് ശരിയാക്കി കൊണ്ടുവന്നെങ്കിലും ഒരുദിവസം മാത്രമാണ് ടാങ്കുകളില്‍ വെള്ളം നിറയ്ക്കാനായത്. മോട്ടോറില്‍നിന്ന് വെള്ളം കയറുന്നില്ലെന്നാണ് പറയുന്നത്.
നഗരസഭാ അധികൃതര്‍ മോട്ടോര്‍ പരിശോധിച്ചെങ്കിലും പ്രശ്നമെന്തെന്ന് കണ്ടെത്താനായിട്ടില്ല. വെള്ളം കിട്ടാതെയുള്ള പ്രതിസന്ധി പരിഹരിക്കാന്‍ നഗരസഭ അടിയന്തരമായി മോട്ടോര്‍ ശരിയാക്കുകയോ ബദല്‍ സംവിധാനമൊരുക്കുകയോ വേണമെന്നാണ് ഇരു കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളുടെ ആവശ്യം.

എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു
കരുവന്നൂരില്‍ സൗജന്യ നേത്രതിമിര ക്യാമ്പ് നടത്തി