അഡ്വ. കെ.ജി. അനില്‍കുമാറിന് ഇരിങ്ങാലക്കുട പൗരാവലി ആദരം 25ന്
ഇരിങ്ങാലക്കുട: ഇന്ത്യക്യൂബ ട്രേഡ് കമ്മീഷണറായി നിയമിതനായ രാജ്യാന്തര പദവികള്‍ അടക്കം വിവിധങ്ങളായ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയ
ഇരിങ്ങാലക്കുടയുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളില്‍ നിറസാന്നിധ്യമായ അഡ്വ. കെ.ജി. അനില്‍കുമാറിനെ 25ന് ഇരിങ്ങാലക്കുട പൗരാവലി ആദരിക്കുമെന്ന് സംഘാടക സമിതി ചെയര്മാന് സോണിയ ഗിരി, ജനറല്‍ കണ്‍വീനര്‍ യു. പ്രദീപ്മേനോന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകീട്ട് അഞ്ചുമണിക്ക് ശ്രീകൂടല്‍മാണിക്യ ക്ഷേത്ര പരിസരത്തു നിന്നും ആദരണ ഘോഷയാത്ര ആരംഭിച്ച്, വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ നല്കി ആറുമണിയോടെ നഗരസഭ മൈതാനിയില്‍ എത്തും. തുടര്‍ന്ന് മൈതാനിയിലെ വിപുലമായ വേദിയില്‍ സാമൂഹിക സാംസ്കാരികര ാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനം നടക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു, റവന്യു വകുപ്പ് മന്ത്രി കെ. രാജന്, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ടി.എന്‍. പ്രതാപന് എംപി, എംഎല്‍എമാരായ പി. ബാലചന്ദ്രന്, കെ.കെ. രാമചന്ദ്രന്, സനീഷ് കുമാര്‍ ജോസഫ്, അഡ്വ. വി.ആര്. സുനില്‍കുമാര്‍, ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്, മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന്, എംപി ജാക്സന് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പ്രശസ്ത പിന്നണി ഗായകരായ സിതാര കൃഷ്ണകുമാര്‍, നിരഞ്ജന് എന്നിവര്‍ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി വൈസ് ചെയര്മാന്
പി. മണി, കമ്മിറ്റി ചെയര്മാന്മാരായ ടി.വി. ചാര്‍ളി, ജെയ്സന് പറേക്കാടന്‍, സുജ സജീവ്കുമാര്‍, പിആര്‍ഒ ഷാജന് ചക്കാലക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.