കാട്ടൂര്‍ ഹെല്‍ത്ത് സെന്ററിനു മുന്നില്‍ നില്പ് സമരം നടത്തി
കാട്ടൂര്‍: കോണ്‍ഗ്രസ് കാട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാട്ടൂര്‍ സാമൂഹിക ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ആരംഭിക്കുക, രണ്ട് മണിക്ക് ശേഷമുള്ള ഒപി പുനരാരംഭിക്കുക, മരുന്നിന്റെ ലഭ്യത ഉറപ്പു വരുത്തുക, ആശുപത്രിയിലെ ക്ലര്‍ക്കിന്റെ ഒഴിവു നികത്തുക, ആശുപത്രിയിലെ പ്യൂണിന്റെ ഒഴിവു നികത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നില്പ് സമരം നടത്തി. മണ്ഡലം പ്രസിഡന്റ് ഹൈദ്രോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമരത്തില്‍ വാര്‍ഡ് മെമ്പര്‍ മോളി പിയൂസ് സ്വാഗതം പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നവകേരളം സൃഷ്ടിക്കുന്ന മന്ത്രി ആര്. ബിന്ദു, കാട്ടൂര്‍ സാമൂഹിക കേന്ദ്രത്തിനു അപമാനം എന്ന് ഉദ്ഘാടനത്തില്‍ പ്രസംഗിച്ചു. മെമ്പര്‍മാരായ അംബുജ രാജന്, സ്വപ്ന ജോര്‍ജ്, എ.പി. വില്‍സണ്‍, സിദ്ദിഖ് കറപ്പംവീട്ടില്‍, രാജലക്ഷ്മി കുറുമാത്ത്, ജോമോന് വലിയവീട്ടില്‍, റംഷാദ് കുഴിക്കണ്ടത്തില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.