വാഹനപ്രചരണ ജാഥക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: വ്യാപാരികളെ വളരെയധികം ദോഷകരമായി ബാധിക്കുന്ന സംസ്ഥാന ബജറ്റിനെതിരെ തൃശൂര്‍ ജില്ലാപ്രസിഡന്റ് നയിക്കുന്ന വാഹനപ്രചരണ ജാഥക്ക് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി. ജില്ലാജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍, ട്രഷറര്‍ ജോയ് മൂത്തേടന് മറ്റു ജില്ലാ ഭാരവാഹികള്‍ എന്നിവരും ജാഥയെ അനുഗമിക്കുന്നു. ഇരിങ്ങാലക്കുട നിയോജക മണ്ഡലം ചെയര്മാന് എബിന് വെള്ളാനിക്കാരന്‍ സ്വീകരണ യോഗത്തിന് സ്വാഗതം ആശംസിച്ചു. ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ യോഗത്തില്‍ നന്ദി പറഞ്ഞു. മുന്‍പ്രസിഡന്റ് ടി.വി. ആന്റോ, ട്രഷര്‍ വി.കെ. അനില്‍കുമാര്‍, ഡീന്‍ ഷഹീദ്, പി.വി. നോബിള്‍, മണിമേനോന്‍, കെ.ആര്. ബൈജു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോണ്‍ ജോസ്, ഷൈജോ ജോസ്, കെ.ജെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും