ഡോണ്‍ബോസ്കോ വജ്രജൂബിലി; തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി
ഇരിങ്ങാലക്കുട: ഡോണ്‍ബോസ്കോ ഹൈസ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പുമായി സഹകരിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സലേഷ്യന്‍ സഭയുടെ ആഗോള ഇക്കോണമര്‍ ജനറല്‍ ബ്രദര്‍ ജീന്‍ പോള്‍ മുള്ളര്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്സന് ഈരത്തറയ്്ക്കു നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. മോണ്‍. വില്സന് ഈരത്തറ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജരും റെക്ടറുമായ ഫാ. ഇമ്മാനുവല്‍ വട്ടക്കുന്നേല്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാത്യു നന്ദിയും പറഞ്ഞു. ബംഗളൂരു പ്രോവിന്‍സ് ഇക്കോണമര്‍ ഫാ. ജോയ് നെടുംപറമ്പില്‍, ഫാ. മനു പീടികയില്‍, ഫാ. ജോയ്സണ്‍ മുളവരിക്കല്‍, ഫാ. ജോസിന് താഴത്തേറ്റ്, സിസ്റ്റര്‍ വി.പി. ഓമന, പോളി ആലേങ്ങാടന്‍, സെബി മാളിയേക്കല്‍, സിബി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ലൈസ സെബാസ്റ്റിയന്, പി.ടി. ജോര്‍ജ്, പ്രഫ. സി.വി. ഫ്രാന്‍സിസ്, ജോയ് മുണ്ടാടന്‍, എം.എല്‍. ബാബു എന്നിവര്‍ നേതൃത്വം നല്കി.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ