വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ വാര്‍ഷിക0
ഇരിങ്ങാലക്കുട: വിദ്യോദയ ഇംഗ്ലീഷ് മീഡിയം എല്‍പി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ ദിനവും റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സുജ സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. മാനേജര്‍ വി.പി.ആര്. മേനോന് അക്കാദമിക് എക്സലന്‍സ് അവാര്‍ഡും, നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മാനേജര്‍ രുക്മണി രാമചന്ദ്രന് എന്‍ഡോവ്മെന്റുകളും വിതരണം ചെയ്തു. ഭരതന്, പ്രധാനാധ്യാപിക ഹേമ ദിനേഷ്, മുതിര്‍ന്ന അധ്യാപിക എ.പി. ശ്രീദേവി, പിടിഎ പ്രസ്ഡന്റ് വി.ബി. അനിത്, ഗോപാലകൃഷ്ണന്, പിടിഎ വൈസ് പ്രസിഡന്റ് ബിജിത ജോഷി എന്നിവര്‍ പ്രസംഗിച്ചു.

പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
കാട്ടൂര്‍ തെക്കുംപാടത്ത് ഉടന്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം; ബിജെപി പ്രതിഷേധ സമരം
പോഷന്‍ മാ 2026 പരിപാടി സംഘടിപ്പിച്ചു
കാര്‍ഷിക വായ്പ വിതരണ സെമിനാര്‍ നടത്തി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി