പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണം ദിനാചരണം

ഇരിങ്ങാലക്കുട: പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണം ദിനാചരണം നടന്നു. കുടുംബ ബന്ധങ്ങളിലൂടെ പാര്‍ട്ടിയെ വളര്‍ത്തിയ ജനകീയ നേതാവാണ് പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ ട്രഷറര്‍ ടി.കെ. സുധീഷ് പറഞ്ഞു. പടിയൂരിന്റെ കാര്‍ഷിക ക്ഷീര മേഖലയില്‍ മാറ്റത്തിന്റെ ദിശാബോധം നല്കിയ നേതാവാണ് മാഷ് എന്നുകൂടികൂട്ടിച്ചേര്ത്തു. കെ. ശ്രീകുമാര്‍, അനിത രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. വി.ആര്. രമേഷ് സ്വാഗതവും, കെ.സി. ബിജു നന്ദിയും പറഞ്ഞു.