ജെസിഐ സ്നേഹ ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം
ജോബിക്ക് ജെസിഐ സ്നേഹ ഭവനം ഒരുക്കുന്നു
ഇരിങ്ങാലക്കുട: ജൂണിയര്‍ ചേമ്പര്‍ ഇന്റര്‍നാഷ്ണല്‍ ജെസിഐ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍ എടത്തിരുത്തി പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ താമസിക്കുന്ന അരണാട്ടുകരക്കാരന്‍ ജോബിക്ക് നിര്‍മ്മിച്ച് നല്കുന്ന സ്നേഹഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടനും ജെസിഐ നാഷ്ണല്‍ വൈസ് പ്രസിഡന്റ് മതിവാനനും ചേര്‍ന്ന് നിര്‍വഹിച്ചു. ജെസിഐ പ്രസിഡന്റ് മെജോ ജോണ്സണ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലേഡി ജേസി ചെയര്‍ പേഴ്സണ്‍ നിഷിന നിസാര്‍ ആമുഖ പ്രസംഗം നടത്തി. സോണ്‍ പ്രസിഡന്റ് അര്ജുന് നായര്‍, എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബു, ഇടവക വികാരി ഫാ. സിന്റോ മാടവന, നിസാര്‍ അഷറഫ്, മുന്‍ പ്രസിഡന്റുമാരായ ടെല്‍സണ്‍ കോട്ടോളി, അഡ്വ. ജോണ്‍, നിധിന് തോമസ്, അഡ്വ. ഹോബി ജോളി, എബിന് മാത്യു, ഡയസ് കാരാത്രക്കാരന്‍, സെക്രട്ടറി ഷൈജോ ജോസ്, ഷാജു പാറേക്കാടന്‍, ട്രഷറര്‍ സാന്റോ വിസ്മയ എന്നിവര്‍ പ്രസംഗിച്ചു. ജോബിയും കുടുംബവും ഓല കൊണ്ട് മറിച്ച താഴേ ടാര്‍ പായ വിരിയിച്ച ഒറ്റമുറിയിലാണ് കഴിയുന്നത്. നട്ടെല്ലിന് അസുഖം വന്നതിന് ശേഷം ജോബിക്ക് ജോലിക്ക് പോകാന്‍ കഴിയാതായി ഇപ്പോള്‍ ലോട്ടറി വിറ്റ് ഉപജീവനം കഴിയുകയാണ്. മകന് ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ചികിത്സയില്‍ കയ്യിലുണ്ടായിരുന്ന പണവും അവസാനിച്ചു. ഉണ്ടായിരുന്ന ചെറിയ വീട് മഴയില്‍ വിണ് പൊളിച്ചു മാറ്റേണ്ടി വന്നു. സ്വീകരണമുറിയും, ബെഡ് റൂം, സിറ്റ് ഔട്ടും, ബാത്ത്റൂം, അടുക്കളയുമടക്കം അറുന്നൂറ്റി പത്ത് സ്ക്വയര്‍ ഫീറ്റിലാണ് ജെസിഐ വീട് നിര്‍മ്മിച്ച് നല്‍കുന്നത്.

ആളൂര്‍ പൊലിസ് സ്റ്റേഷന് നിര്‍മാണത്തിന് ഭൂമി ഒരുങ്ങി
തൃശൂര്‍ കൊടുങ്ങല്ലൂര്‍ റോഡ്; ചിറവളവിലെ 190 മീറ്റര്‍ ഭാഗം ഇന്ന് കോണ്‍ക്രീറ്റിംഗ് തുടങ്ങും
മഴുവഞ്ചേരി തുരുത്ത് ചക്കരപ്പാടം പാലം നിര്‍മാണം വേഗത്തിലാക്കും: അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കുട്ടന്‍കുളം നവീകരണം വീണ്ടും തുടങ്ങുന്നു; മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
സാവിത്രി വധം: കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല