നെല്‍വയല്‍ തരിശിടരുത് മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി തരിശു ഭൂമിയായി കിടന്നിരുന്ന നാലര ഏക്കര്‍ സ്ഥലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റികള്‍ വിത്തു വിതച്ച് കൃഷിയിറക്കിയ വിളവെടുപ്പ് ഉത്സവം പാടവരമ്പിലിറങ്ങി കനകമണി കറ്റകള്‍ കൊയ്തു കൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വി.എ. മനോജ് കുമാര്‍, സി.ഡി. സിജിത്ത്, ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാരായ പി.എ. രാമാനന്ദന്‍, എ.എസ്. ഗിരീഷ്, ഭരതന് കണ്ടേക്കാട്ടില്‍, എം.എ. ദേവാനന്ദന്, കര്‍ഷകസംഘം നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.