ബുസ്താനിയ ബോര്‍ഡിംഗ് ഹോമില്‍ ക്യാമ്പ് നടന്നു
കോണത്തുക്കുന്ന്: നെടുമ്പുഴ ഗവണ്മെന്റ് വനിതാ പോളിടെക്നിക്ക് കോളജിലെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പോളിടെക്നിക്ക്, കൊമ്പടിഞ്ഞാമക്കല്‍ ലയണ്‍സ് ക്ലബ് ഇന്ഡര് നാഷണല്‍, ബുസ്താനിയ ബോര്‍ഡിംഗ് ഹോം എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ എടപ്പിള്ളി ഐ ഫൗണ്ടേഷന്, തൃശൂര്‍ ദയ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ, കേള്‍വി പരിശോധന, പ്രമേഹ രോഗനിര്ണ ക്യാമ്പിന്റെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബുസ്താനിയ ബോര്‍ഡിംഗ് ഹോമില്‍ അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പോളിടെക്നിക്ക് കോളജ് പ്രിന്‍സിപ്പല്‍ പി.എ. ജഞാനാംബിക അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഡിനേറ്റര്‍ ജോണ്സന് കോലംകണ്ണി ആമുഖ പ്രസംഗം നടത്തി. എം.എം. മുകേഷ് മുഖ്യതിഥിയായിരുന്നു. യോഗത്തില്‍ പികെഎം അഷറഫ്, കെ. രാധാകൃഷ്ണന്, എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

പൊലിസ് മെഗാ രക്തദാന ക്യാമ്പ് സംരക്ഷ 2026 സംഘടിപ്പിച്ചു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സൗജന്യ അസ്ഥിരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
പറപ്പൂക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
സൗജന്യ നേത്രരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ലോക ഹൃദയദിനാചരണം സംഘടിപ്പിച്ചു