ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റി സായാഹ്ന ജനസദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന ബജറ്റിലെ നികുതി ഭീകരതക്കെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനും, വൈദ്യുതി വെള്ളം തുടങ്ങിയവയുടെ വില വര്‍ദ്ധനവിനെതിരെയും ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ജനസദസ് സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ച ജനസദസ് കെപിസിസി മെമ്പര്‍ എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബ്ലോക്ക് മണ്ഡലം ഭാര്വാഹികളായ എല്‍.ഡി. ആന്റോ, വിജയന് ഇളയേടത്ത്, എം.ആര്. ഷാജു, വി.സി. വര്‍ഗീസ്, സുജ സഞ്ജീവ്കുമാര്‍, കെ.കെ. ചന്ദ്രന്, അഡ്വ. നിതിന്‍ തോമസ്, സിജു യോഹന്നാന്, കെ.എം. ധര്മ്മരാജന്, എ.സി. സുരേഷ്, വി.എം. പോള്‍ കരുമാലിക്കല്‍, ബാലകൃഷ്ണന്, തോമസ് കോട്ടോളി, ടി.ജി. പ്രസന്നന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു