35 വര്‍ഷം തടവും 80000രൂപ പിഴയും വിധിച്ചു..
മൂന്നു വയസു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വര്‍ഷം തടവും 80000രൂപ പിഴയും വിധിച്ചു..
ഇരിങ്ങാലക്കുട: മൂന്നു വയസ്സു മാത്രം പ്രായമുള്ള ബാലനെ പ്രകൃതിവിരുദ്ധലൈംഗിക പീഡനത്തിനിരയാക്കിയ 58 കാരന് 35 വര്‍ഷം തടവും 80000രൂപ പിഴയും വിധിച്ചു. ചാലക്കുടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെ(58)യാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ) ജഡ്ജ് കെ പി പ്രദീപ് ശിക്ഷ വിധിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എന്‍.സിനിമോള്‍ ഹാജരായി. കുട്ടിയെ റോഡരികില്‍ നിന്നും കൂട്ടി കൊണ്ടുപോയി പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്. പിഴത്തുക അടക്കാത്ത പക്ഷം രണ്ടു വര്‍ഷവും ഒന്‍പതു മാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ. എസ്. സന്ദീപ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ സി.ഐ. സൈജു. കെ. പോള്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആളൂര്‍ പോലീസ് സ്റ്റേഷന്സീനിയര് സിവില്‍ പോലീസ് ഓഫീസര്‍ ആയ ടി.ആര് രജനി കേസ് നടത്തിപ്പില്‍ പ്രോസിക്യൂഷനെ സഹായിച്ചു. 17 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. 35 രേഖകള്‍ തെളിവില്‍ ഹാജരാക്കി.പിഴ തുക അതിജീവിതന് നല്കാന് കോടതിവിധിച്ചു.

എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും ലഹരിവില്‍പ്പനയിലൂടെ അനധികൃതമായി സമ്പാദിച്ച പണവുമായി പ്രതി പിടിയില്‍
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി
കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്‍ണം കവര്‍ന്നു; പ്രതി അറസ്റ്റില്‍
വര്‍ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍
ഓപ്പറേഷന് തൂഫാന്; അന്തര്‍സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില്‍ നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്‍ക്കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍