മണപ്പുറം ഫൗണ്ടേഷന് കമ്പ്യൂട്ടറുകള്‍ നല്കി
കല്ലേറ്റുംകര: കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളജിലെ കമ്പ്യൂട്ടര്‍ വിഭാഗത്തിലേക്ക് മണപ്പുറം ഫൗണ്ടേഷന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 2,34,500 രൂപ ചെലവില്‍ കമ്പ്യൂട്ടറുകള്‍ നല്കി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. മണപ്പുറം ഫൗണ്ടേഷന് സിഇഒ
ജോര്‍ജ് ഡി. ദാസ്, പി.ആര്. ഷീജ, ബിന്ദു ആന്റോ, പി.ആര്. അനില്‍കുമാര്‍, പി.എ. സാബു, പിടിഎ വൈസ് പ്രസിഡന്റ് കെ.എസ്. സന്തോഷ് എന്നിവര്‍ സംസാരിച്ചു.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍