ഹരിത കര്‍മ്മസേന ബോധവല്‍ക്കരണവുമായി കുടുംബശ്രീ കലാജാഥ
ഇരിങ്ങാലക്കുട: കുടുംബശ്രീ തൃശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പരിശീലനം നേടിയ രംഗശ്രീ ഗ്രൂപ്പ് അവതരിപ്പിച്ച കലാജാഥ ഇരിങ്ങാലക്കുട നഗരസഭയില്‍ ബസ് സ്റ്റാന്‍ഡില്‍ അവതരിപ്പിച്ചു. ഹരിതകര്‍മ്മ സേനയുടെ പ്രാധാന്യം വ്യക്തമാക്കുന്ന രീതിയില്‍ അണിയിച്ചൊരുക്കിയ കലാജാഥ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ സിഡിഎസ് രണ്ട് ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന് സ്വാഗതം ആശംസിച്ചു. വൈസ് ചെയര്മാന് ടി.വി. ചാര്‍ലി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, നഗരസഭാ സെക്രട്ടറി, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു