വേനല്‍മഴ നാടക പരിശീലന കളരി: രജിസ്ട്രേഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: കുഴിക്കാട്ടുശ്ശേരി ഗ്രാമിക കലാവേദിയും ആളൂര്‍ ഗ്രാമപഞ്ചായത്തും ചേര്‍ന്ന് ഏപ്രില്‍ 16 മുതല്‍ 30 വരെ കുട്ടികള്‍ക്കായി സൗജന്യ നാടക പരിശീലന കളരി സംഘടിപ്പിക്കും. നാടക പരിശീലനത്തിനൊപ്പം കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനുതകുന്ന ക്ലാസുകളും ക്യാമ്പിന്റെ ഭാഗമായിരിക്കും. യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലായി 40 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. വിദ്യാലയ അധികൃതര്‍ വഴിയോ രക്ഷിതാക്കള്‍ മുഖേനയോ മാര്‍ച്ച് 31ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9447086932.

കനത്ത കാറ്റിലും മഴയിലും യുവക്ഷീരകര്ഷകന്റെ ഫാം തകര്‍ന്നു. ഒരു പശു ചത്തു
കാറളം പഞ്ചായത്തത് യോഗത്തില്‍ യുഡിഎഫ്- ബിജെപി അംഗങ്ങളുടെ പ്രതിഷേധം
യുകെയില്‍ ഇന്നൊവേറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് അര്‍ഹരായി മലയാളി സംരംഭകര്‍
തോമസ് ഉണ്ണിയാടാന് ജയസാധ്യത ഇല്ലാത്ത സ്ഥാനാര്‍ഥി യൂത്ത്കോണ്‍ഗ്രസ്
മാലിന്യം അടിഞ്ഞ് കനാലുകളില്‍ ഒഴുക്ക് നിലച്ചു; ജനം ദുരിതത്തില്‍