താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രം
താഴെക്കാട്: നൂറു സ്വര്‍ണ കുരിശുകള്‍, 1000 പട്ടുകുടകള്‍, വിവിധ തരം മേളങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ നടന്ന താഴെക്കാട് സെന്റ് സെബാസ്റ്റ്യന്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയത്തിലെ തിരുനാള്‍ പ്രദക്ഷിണം ഭക്തിസാന്ദ്രമായിരുന്നു. ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസിസ്റ്റന്റ് വികാരി ഫാ. ടോണി പാറേക്കാടന്‍, റസിഡന്റ് പ്രീസ്റ്റ് ഫാ. ഇഗ്നേഷ്യസ് ചിറ്റിലപ്പിള്ളി, കൈക്കാരന്മാരായ ജെയ്ക്കബ് കുഴുവേലി, തോമസ് തെക്കേത്തല, ബെന്നി തൊമ്മാന, ജോസഫ് പള്ളിപ്പാട്ട്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോണ്സണ് നെരെപറമ്പില്‍, കേന്ദ്രസമിതി പ്രസിഡന്റ് മാത്യൂസ് കരേടന് എന്നിവര്‍ നേതൃത്വം നല്കി. വിശുദ്ധ ഗീവര്‍ഗീസിന്റെ തിരുനാളായി ഭാഗമായി ഇന്ന് രാവിലെ ആറിനും ഏഴിനും എട്ടിനും ദിവ്യബലി, 10.30 നു ഫാ. വില്‍സണ്‍ മൂക്കനാംപറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലി. ഫാ. ആല്ബിന് പുന്നേലിപറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. വൈകീട്ട് 4.30 നു ദിവ്യബലി, തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്നു അമ്പലപ്പുഴ സാരഥിയുടെ നാടകം ‘സമം’ എന്നിവ നടക്കും.