റേഷന്‍ വിതരണം മുടങ്ങുന്ന വിഷയത്തില്‍ കരിദിനം ആചരിച്ച് കോണ്‍ഗ്രസ്
ഇരിങ്ങാലക്കുട: സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസപ്പെടുത്തി സാധാരണക്കാരുടെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു. തെക്കേ അങ്ങാടിയിലെ റേഷന്‍ കടയുടെ മുന്പില് നടന്ന ധര്‍ണ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. റേഷന്‍ കടയുടമ പി. മധു, ബ്ലോക്ക് വൈസ് പ്രസിഡന്റ് സുജ സഞ്ജീവ്കുമാര്‍, കെ.എം. ധര്മ്മരാജന്, കെ. വേണുമാസ്റ്റര്‍, സിജു യോഹന്നാന്, വിജയന് ഇളയേടത്ത്, ജസ്റ്റിന് ജോണ്‍, കുര്യന് ജോസഫ്,
എ.സി. സുരേഷ്, ബിജു പോള്‍ അക്കരക്കാരന്‍, കെ.കെ. ചന്ദ്രന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന
നാലമ്പലദര്‍ശനത്തിന് ബസ് സര്‍വീസ് ഒരുക്കി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി