വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനായി ഫെനി എബിന് വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭയുടെ വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സനായി ഭരണകക്ഷിയായ യുഡിഎഫിലെ ഫെനി എബിന് വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയിലെ ധാരണപ്രകാരം സുജ സഞ്ജീവ്കുമാര്‍ വികസനകാര്യ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. എഴംഗ കമ്മിറ്റിയില്‍ യുഡിഎഫിന് നാലും എല്‍ഡിഎഫിന് രണ്ടും ബിജെപിക്ക് ഒരംഗവുമാണുള്ളത്. കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫെനി എബിന് വെള്ളാനിക്കാരന്‍ നാലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അല്‍ഫോണ്‍സ തോമസിന് രണ്ടും വോട്ടുകളും ലഭിച്ചു. ബിജെപി അംഗം തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ട്നിന്നു. നാല് വോട്ടുകള്‍ നേടിയ ഫെനി എബിന് വെള്ളാനിക്കാരന്‍ തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ യമുന ദേവി പ്രഖ്യാപിച്ചു. ഫെനി എബിന് യുഡിഎഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്. ജെസിഐ ലേഡീസ് വിഭാഗം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.