കൂടല്‍മാണിക്യം; നിറഞ്ഞ സദസില്‍ ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീതക്കച്ചേരി
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ഉത്സവത്തിന്റെ കലാപരിപാടികളുടെ ഭാഗമായി ഇന്ത്യന്‍ പിന്നണി ഗായകന് ഹരീഷ് ശിവരാമകൃഷ്ണന് അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. കൊടിപ്പുറത്ത് വിളക്ക് ദിവസം സ്പെഷ്യല്‍ പന്തലില്‍ നിറഞ്ഞ സദസിന് മുന്നിലാണ് രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിപാടി അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. ഷൊര്‍ണൂര്‍ സ്വദേശിയും കെമിക്കല്‍ എന്‍ജിനീയറുമായ ഹരീഷ് ശിവരാമകൃഷ്ണന് ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള അകം റോക്ക് ബാന്‍ഡിലെ പ്രധാന ഗായകന് കൂടിയാണ്. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഹരീഷ് ശിവരാമകൃഷ്ണന് 2021ല്‍ സൂരറൈ പോട് എന്ന് തമിഴ് ചിത്രത്തിലെ ആലാപനത്തിന് മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡും നേടിയിട്ടുണ്ട്.

കുടല്‍മാണിക്യം ക്ഷേത്രത്തില്‍നടന്ന വിളിച്ചുചൊല്ലി പ്രായശ്ചിത്തം
കൂടല്‍മാണിക്യം ഉത്സവം; സംഘാടക സമിതി രൂപീകരിച്ചു
പല്ലാവൂര്‍ താളവാദ്യമഹോത്സവം സമാപിച്ചു
രമേശ് ചെന്നിത്തല കൂടല്‍മാണിക്യം ക്ഷേത്ര ദര്‍ശനം നടത്തി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിച്ച പാണ്ടിമേളം
കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്പുത്തരി സദ്യക്ക് ആയിരങ്ങള്‍