ആംബുലന്സ് ഡ്രൈവറെ മര്ദിച്ച സംഭവത്തില് രണ്ട് പേരെ കാട്ടൂര് പോലീസ് അറസ്റ്റ് ചെയ്തു
ഇരിങ്ങാലക്കുട: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആംബുലന്സ് ഡ്രൈവറെ മര്ദിച്ച സംഭവത്തില് രണ്ട് പേരെ കാട്ടൂര് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കിഴുത്താണി കുഞ്ഞലികാട്ടില് അമ്പലത്തിന് സമീപത്ത് വെച്ചാണ് ബൈക്കിന് സൈഡ് കൊടുത്തില്ല എന്ന പേരിലുള്ള തര്ക്കത്തില് ആംബലന്സ് ഡ്രൈവറായ കാട്ടുങ്ങച്ചിറ സ്വദേശി സജീഷി(32)നെ രണ്ട് പേര് ചേര്ന്ന് മര്ദിച്ചത്. കാറളം സര്വീസ് സഹകരണ ബാങ്കിന്റെ ആംബുലന്സ് ഡ്രൈവറായ കാറളം സ്വദേശി സുശീല്(38) ഒപ്പം ഉണ്ടായിരുന്നു. ഇരുവരും ബൈക്കില് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സജീഷ് ആണ് വണ്ടി ഓടിച്ചിരുന്നത്. ആക്രമണം നടത്തിയ വെള്ളാനി സ്വദേശി എടതിരിത്തി വീട്ടില് വിജേഷ(30), കാറളം സ്വദേശി കണ്ണാംകുളം വീട്ടില് വിഷ്ണുപ്രസാദ്(28) എന്നിവരെ കാട്ടൂര് എസ്ഐ വി.വി. വിമലും, ഉദ്യോഗസ്ഥരായ വിജേഷ്, ശ്രീനാഥ് എന്നിവര് അറസ്റ്റ് ചെയ്തു.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും