പൂമംഗലം ഗ്രാമപഞ്ചായത്തില്‍ പൂ മണ്‍കല മത്സരം
പൂമംഗലം: പൂമംഗലം ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ 25 വാര്‍ഷികാഘോഷത്തോടെനുബന്ധിച്ചു മണ് കലത്തില്‍ പൂക്കള്‍ വരക്കുന്നതിനായി സംഘടിപ്പിച്ച മത്സരം ശ്രദ്ധേയമായി. വളരെപണ്ട് ഈ കൊച്ചുഗ്രാമത്തില്‍ അതിമനോഹരങ്ങളായ പൂ മണ് കലങ്ങള്‍ ഉണ്ടാകുന്ന കുംബാരന്മാര്‍ താമസിച്ചിരുന്നു. പൂമംഗലം എന്ന പേരിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് മത്സരം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ് സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് കവിത സുരേഷ് മറ്റു സിഡിഎസ് അംഗങ്ങള്‍ പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികളുടെ സമരം 18 ാം വാരത്തിലേക്ക്
നിരഞ്ജന വായനശാലയുടെ ജലസാക്ഷരതാ യജ്ഞം അഞ്ചാം വര്‍ഷത്തിലേക്ക്
വിശ്വകര്‍മ്മ; ഓണാഘോഷവും കുടുംബസംഗമവും നടത്തി
സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി
എസ്എന്‍ബിഎസ് സമാജത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു