വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു
ചെമ്മണ്ട: ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കിഴുത്താണി സ്വദേശി പുതുവാട്ടില്‍ കുമാരന് മകന് അജേഷ് (45) ആണ് ഷോക്കേറ്റ് മരിച്ചത്. ചെമ്മണ്ടയില്‍ ആലപ്പാടന്‍ സിജോയുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടയിലാണ് ഷോക്കേറ്റത്. ഉടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാട്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ സംസ്കാരം നടത്തി. അമ്മ: തങ്കമണി, സഹോദരങ്ങള്‍: അജയന്,അനീഷ്,അനില്‍.

കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു