മുകുന്ദപുരം താലൂക്കിലും കെ സ്റ്റാേര്‍; പ്രവര്‍ത്തനം ആരംഭിച്ചത് കാട്ടൂര്‍ പഞ്ചായത്തില്‍ കരാഞ്ചിറയില്‍
ഇരിങ്ങാലക്കുട: നിത്യോപയോഗ സാധനങ്ങള്‍ മിതവും ന്യായവുമായ വിലയ്ക്ക് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്നത് വലിയ ഉത്തരവാദിത്വമാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു. മുകുന്ദപുരം താലൂക്ക് കെ സ്റ്റോറിന്റെ ഉദ്ഘാടനം കാട്ടൂര്‍ പഞ്ചായത്ത് കരാഞ്ചിറയില്‍ പ്രവര്‍ത്തിക്കുന്ന 79ാം നമ്പര്‍ റേഷന്‍കട പരിസത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും ആഭിമുഖ്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്ന വിപുലീകൃത സൂപ്പര്മാര്ക്കറ്റാആയി നമ്മുടെ റേഷന്‍ കടകള്‍ മാറുകയാണ്. വിപുലമായ സാധ്യതകള്‍ ഒരുക്കിക്കൊണ്ട് ചെറിയ ഗ്യാസ് സിലിണ്ടര്‍ മുതല്‍ ബാങ്കിംഗ് വരെ നടത്താന്‍ കഴിയുന്ന കേന്ദ്രങ്ങളായി ഇന്ന് റേഷന്‍ കടകള്‍ മാറിയതായും മന്ത്രി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം. കമറുദീന്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ബി. മുഹമ്മദ് റാഫി, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.എല്‍. ജോസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ എം.കെ. ഷിനി, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരായ ടി.വി. വിജേഷ്, ഇ.ജി. നെജിന്, എ.എസ്. ഹൈദ്രോസ്, എം.എസ്. സലേഷ്, ഇസ്മയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.