കരുവന്നൂരില്‍ ബസും കാറും കൂട്ടിയിടിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ കരുവന്നൂരില്‍ വീണ്ടും അപകടം. കരുവന്നൂര്‍ ബംഗ്ലാവില്‍ വെച്ചാണ് ബസും കാറും കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് അപകടം ഉണ്ടായത്. ഇരിങ്ങാലക്കുട ഭാഗത്തുനിന്നും വന്നിരുന്ന ഊക്കന്‍സ് എന്ന സ്വകാര്യ ഓര്‍ഡിനറി ബസും തൃശൂര്‍ ഭാഗത്തുനിന്നെത്തിയ ഇലക്ട്രിക് കാറും കൂട്ടിയിടിച്ചാണ് അപകടം. കാറിലുണ്ടായിരുന്ന മണ്ണുത്തി സ്വദേശി ചെറൂക്കാരന് വീട്ടില്‍ മോനിഷ്(35), തൃശൂര്‍ സ്വദേശി വലിയവീട്ടീല്‍ ബോബി ആന്റണി (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മാപ്രാണം ലാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കരുവന്നൂര്‍ ബംഗ്ലാവ് സ്ഥിരം അപകടം നടക്കുന്ന വളവിലാണ് അപകടം നടന്നത്. അപകടത്തെ തുടര്‍ന്ന് സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു