ജെസിഐ ഇരിങ്ങാലക്കുടയും സൈക്കിൾ ക്ലബും സംയുക്തമായി സൈക്കിളോതാൺ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുടയും ഇരിങ്ങാലക്കുട സൈക്കിൾ ക്ലബും സംയുക്തമായി സംഘടിപ്പിച്ച സൈക്കിളോതാൺ മുനിസിപ്പാലിറ്റി ഓഫീസ് അങ്കണത്തിൽ നിന്ന് ജെസിഐ പ്രസിഡന്റ് മേജൊ ജോൺസൻ ഫഌഗ് ഓഫ് ചെയ്തു പൊതുമ്പുചിറയിൽ സമാപിച്ചു. സമാപന സമ്മേളനം വേളൂക്കര പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിബിൻ തുടിയത്ത് തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ വി.ബി. മണിലാൽ സ്വാഗതം ചെയ്തു മുൻ പ്രസിഡന്റുമാരായ അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, പി.ജി. ജിസൺ, ലിഷോൺ ജോസ്, ഇരിങ്ങാലക്കുട സൈക്കിൾ ക്ലബ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് നജിം, ട്രഷറർ സാന്റോ വർഗീസ് എന്നിവർ പ്രസംഗിച്ചു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
കെഎസ്ഇ ലിമിറ്റഡ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ വെസ്റ്റാ ബാലകലോത്സവം സംഘടിപ്പിച്ചു
കെസിവൈഎം ഇരിങ്ങാലക്കുട രൂപത വനിത വിംഗിന്റെ ആഭിമുഖ്യത്തില്‍ ഇടം 2026 വനിതാ ക്യാമ്പ് സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും