ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കരുത്: കെപിഎസ്ടിഎ

ഇരിങ്ങാലക്കുട: ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ മധ്യവേനൽ അവധി വെട്ടിച്ചുരുക്കാനും ശനിയാഴ്ചകൾ പ്രവർത്തി ദിനമാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണയിൽ സബ്ജില്ല പ്രസിഡന്റ് മെൽവിൻ ഡേവീസ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോമൻ ചിറ്റേഴത്ത് ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ കെ.വി. സുശീൽ, ബി. ബിജു, നിധിൻ ടോണി, വി. ഗോകുലകൃഷ്ണൻ, എൻ.പി. രജനി, റോൾവിൻ ജോസഫ്, ഡിജോ എസ്. തറയിൽ എന്നിവർ പ്രസംഗിച്ചു.