ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ അനുബന്ധ മേഖല പ്രതിഷേധ സമരം നടത്തി
ഇരിങ്ങാലക്കുട: ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ അനുബന്ധ മേഖലയിലെ കരിനിയമങ്ങള്‍ക്കെതിരെയും കേന്ദ്ര കേരള സര്‍ക്കാരുകള്‍ അവഗണനക്കുമെതിരെ എല്എസ്ഡബ്ല്യുഎകെ പ്രവര്‍ത്തകരുടെ ഭവനത്തിനു മുമ്പിലും സ്ഥാപനത്തിന്റെ മുമ്പിലുമായി പ്രതിഷേധ സമരം നടത്തി. കോവിഡ്19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ ദുരിതമനുഭവിക്കുന്നവരില്‍ പ്രധാന മേഖലയായ ലൈറ്റ് ആന്‍ഡ് സൗണ്ട് പന്തല്‍ അനുബന്ധ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കാത്തില്‍ പ്രതിഷേധിച്ചും ശബ്ദ മലിനീകരണത്തിനു ഒരു ലക്ഷം രൂപ വരെ പിഴ എന്ന പുതിയ തീരുമാനത്തിനു ഹരിത ട്രൈബ്യുണലിന്റെ അംഗീകാരം എന്നതിനെതിരെയുമാണു സമരം നടത്തിയത്.