സ്പോര്ട്ട്സ്കിറ്റുകള് വിതരണം ചെയ്ത് ഇരിങ്ങാലക്കുട നഗരസഭ

ഇരിങ്ങാലക്കുട: യുവജന സംഘടനകള്‍ക്കു ഇരിങ്ങാലക്കുട നഗരസഭ സ്പോര്‍ട്ട്സ് കിറ്റുകള്‍ വിതരണം ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു വിതരണോദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ 13ാം പഞ്ചവത്സര പദ്ധതിയിലെ ജനകീയാസൂത്രണം 201920 പദ്ധതിയില്‍ ഒരു ലക്ഷം രൂപയാണു പട്ടണത്തില്‍ രജിസ്റ്റര്‍ ചെയ്ത 21 കായിക സംഘടനകള്‍ക്കായി സ്പോര്‍ട്ട്സ് കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി നീക്കിവെച്ചത്. വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ബിജു ലാസര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങിനു വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുരിയന്‍ ജോസഫ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്. സ്റ്റാന്‍ലി, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, യൂത്ത് കോഓര്‍ഡിനേറ്റര്‍ പ്രവീണ്‍സ് ഞാറ്റുവെട്ടി ഞാറ്റുവെട്ടി എന്നിവര്‍ പ്രസംഗിച്ചു. ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ഡി. രാകേഷ്, ക്ലബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.