വിശുദ്ധ തോമസ് മൂറിന്റെ തിരുനാള്‍ ആഘോഷമാക്കി ഇരിങ്ങാലക്കുട രൂപത കെസിവൈഎം
മുനിപ്പാറ: കെസിവൈഎം സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ തിരുനാള്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം ആഘോഷിച്ചു. മുനിപ്പാറ വികാരി ഫാ. ഡിന്റോ തെക്കിനിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപറമ്പില്‍ സന്ദേശം നല്കി. രൂപത ചെയര്മാന് റിജോ ജോയ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ഹിതാ ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ആനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, ട്രഷറര്‍ ഫ്ളെറ്റിന് ഫ്രാന്‍സിസ്, മുനിപ്പാറ യൂണിറ്റ് പ്രസിഡന്റ് ബ്ലെസ്റ്റോ ജോയ് എന്നിവര്‍ നേതൃത്വം നല്കി.