മണിപ്പൂരിലെ കലാപഭൂമിയിലേക്ക് പ്രാര്‍ഥനയുടെ കരങ്ങള്‍ നീട്ടി പറപ്പൂക്കര യുവജനങ്ങള്‍

പറപ്പൂക്കര: ഇടവക സിഎല്‍സി യുടെ നേതൃത്വത്തില്‍ മണിപ്പൂരിലെ കലാപഭൂമിയില്‍ വേദന അനുഭവിച്ചുകഴിയുന്നവര്ക്കു വേണ്ടി പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷയും പ്രതിഷേധവും നടത്തി. ദിവ്യബലിയും പ്രത്യേക ആരാധനയും പ്രാര്‍ഥനാ ശുശ്രുഷയും നടന്നു. തുടര്‍ന്ന് കത്തിച്ച തിരികളുമായി സമാധാനപ്രാര്‍ഥന നടത്തി. പ്രതിഷേധ പരിപാടികള്‍ക്ക് ഇടവക വികാരി മോണ്‍. ഫാ. ജോസ് മാളിയേക്കല്‍, സഹവികാരി ഫാ. ജിബിന്‍ നായത്തോടന്‍, സിഎല്‍സി പ്രസിഡന്റ് ജോണ്‍ പോള്‍ സൈമണ്‍, കൈക്കാരന്മാരായ ജോസ് പനംകുളത്തുകാരന്‍, വിന്‍സെന്റ് പനം കുളത്തുകാരന്‍, ജോണ്സണ് പുതുപ്പിളളിപറമ്പില് തുടങ്ങിയവര്‍ നേതൃത്വം നല്കി.