ശാന്തിനികേതനില്‍ ലഹരിക്കെതിരെയുള്ള സുധീഷ് അമ്മ വീടിന്റെ ഒറ്റയാള്‍ നാടകം മോചനം അരങ്ങേറി
ഇരിങ്ങാലക്കുട: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ എഴുത്തുകാരനും നാടകകൃത്തുമായ സുധീഷ് അമ്മ വീടിന്റെ മോചനം എന്ന ഒറ്റയാള്‍ നാടകം അവതരിപ്പിക്കപ്പെട്ടു. വിദ്യാര്‍ഥികളിലേക്ക് ലഹരിക്കെതിരെയുള്ള ബോധവത്കരണം എന്ന നിലയില്‍ നാടകം ഏറെ പ്രയോജനപ്രദമായി. കെ.എല്‍. അര്ജ്ജുന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. എസ്എന്‍ഇഎസ് ചെയര്മാന് കെ.കെ. കൃഷ്ണാനന്ദ ബാബു അധ്യക്ഷത വഹിച്ചു. എസ്എംസി. ചെയര്മാന് പി.എസ്. സുരേന്ദ്രന്, മാനേജര്‍ എം.എസ്. വിശ്വനാഥന്, ഹെഡ്മിസ്ട്രസ് സജിത അനില്‍ കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കണ്‍വീനര്‍ പ്രേം ലത മനോജ്, കെ.സി. ബീന, ശാരിക ജയരാജ് എന്നിവര്‍ നേതൃത്വം നല്കി.

കാലിക്കട്ട് യൂണിവേഴ്സിറ്റി മാനേജ്മെന്റ് ഫെസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റിന്
വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ