അലക്സ് ഫ്രാന്‍സീസ് സിഎല്‍സി രൂപത പ്രസിഡന്റ്, അല്‍ജോ ജോര്‍ജ് സെക്രട്ടറി
ഇരിങ്ങാലക്കുട: രൂപത സിഎല്‍സി പ്രസിഡന്റായി അലക്സ് ഫ്രാന്‍സിസ് (കാക്കുളിശേരി), സെക്രട്ടറിയായി അല്‍ജോ ജോര്‍ജ് (പോട്ട) എന്നിവരെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍-ട്രഷറര്‍- ആല്വിന് വിന്‍സന്റ് (കാട്ടൂര്‍), വെസ് പ്രസിഡന്റുമാര്‍- മരിയ ജോസഫ് (ചെമ്മണ്ട), അലക്സ് ഫ്രാന്‍സീസ് (ചാലക്കുടി), ജോയിന്റ് സെക്രട്ടറിമാര്‍ ക്രിസ്വിന് ജോസ് (പറപ്പൂക്കര), റീനു ഷാജു മംഗലത്ത് (നോര്‍ത്ത് ചാലക്കുടി). രൂപത സിഎല്‍സി നേതൃസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ. സിബു കള്ളാപറമ്പില്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ചാള്‍സ് ചിറ്റാട്ടുക്കരക്കാരന്, ആനിമേറ്റര്‍ സിസ്റ്റര്‍ സായൂജ്യ, സംസ്ഥാന സിഎല്‍സി പ്രസിഡന്റ് ഷോബി കെ. പോള്‍, മധ്യമേഖല കോ ഓര്‍ഡിനേറ്റര്‍ ബിബിന്‍ പോള്‍, രൂപത പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ രൂപത പ്രസസിഡന്റ് ദീപു ജോസ് മോഡറേറ്ററായിരുന്നു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദേവാലയത്തില്‍ അമ്പു തിരുനാളിന് കൊടിയേറി
കല്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ജപമാല രാജ്ഞിയുടെ ദര്‍ശന തിരുനാളിന് കൊടികയറി
31 ദിവസം… 31 കൊന്തകള്‍; മാതാവിനോടുള്ള സ്നേഹം കുഞ്ഞിക്കൈകളില്‍ കോര്‍ത്ത ഇവ മാറ്റില്ഡയും ഇനയ് മിഗുവേലും
മരിച്ചവരുടെ ഓര്‍മ്മദിനം
സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു