ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്

ഇരിങ്ങാലക്കുട: ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് സമ്മേളനവും, കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചവര്‍ക്ക് ആദരം നല്കുന്ന നേട്ടം 2023’ഉം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രശസ്ത പുരോഗമന പക്ഷ എഴുത്തുകാരനും ശക്തിബോധി ഗുരുകുലം ആശ്രമത്തിലെ ആചാര്യനുമായ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറിയും പ്രശസ്ത സാഹിത്യകാരനുമായ അശോകന് ചരുവില്‍ കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിച്ച് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.പി. ജോര്‍ജ്, റെജില ഷെറിന്, സനോജ് രാഘവന്, ഡോ. പി.എസ്. ജലജ, കെ.എച്ച്. ഷെറിന് അഹമ്മദ്, കെ.ജി. സുബ്രമണ്യന്‍ എന്നിവര്‍ സംസാരിച്ചു.