പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹോമിയോ ക്ലിനിക് ആരംഭിച്ചു
പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ഹോമിയോ ചികിത്സ ആരംഭിച്ചു. ഹോമിയോ ക്ലിനിക്കിന്റെ ഉദ്ഘടാനം കോൺഗ്രിഗേഷൻ ഓഫ് സമരിറ്റൻ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ സോഫിയ സിഎസ്എസ് നിർവഹിച്ചു പുല്ലൂർ ഇടവക വികാരി റവ. ഡോ. ജോയ് വട്ടോളി സിഎംഐ വെഞ്ചരിപ്പുകർമം നടത്തി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സിഎസ്എസ്, മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് എന്നിവർ സംസാരിച്ചു. ക്ലിനിക്കിൽ എല്ലാ ദിവസവും രാവിലെ ഒമ്പതു മുതൽ പന്ത്രണ്ടര വരെയും ഉച്ചതിരിഞ്ഞ് നാലു മുതൽ ആറുവരെയും സിസ്റ്റർ ഡോ. ജെയ്നി ബിഎച്ച്എംഎസിന്റെ നേതൃത്വത്തിൽ സേവനം ലഭ്യമാണ്. ബുക്കിംഗിനായി ഫോൺ: 0480 267 2300, 0755 900 2226.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു