ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡോക്ടേഴ്സിനൊപ്പം ഡോക്ടേഴ്സ് ദിനം ആചരിച്ചു

വെള്ളാനി: സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഇരിങ്ങാലക്കുട താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ ഡോക്ടേഴ്സിനൊപ്പം ഡോക്ടേഴ്സ് ദിനം ആചരിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ റിനറ്റ് ഒപിയുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ഡോക്ടേഴ്സിനെകണ്ട് അനുമോദനം അറിയിച്ചു. ഡോക്ടേഴ്സിനെ പ്രിനിധീകരിച്ചുകൊണ്ട് ഡോ. അനു വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.