മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം; കത്തോലിക്ക കോണ്‍ഗ്രസ് വായ് മൂടി കെട്ടി പ്രകടനം നടത്തി
ഇരിഞ്ഞാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മണിപ്പൂര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യ സന്ദേശവുമായി വായ് മൂടി കെട്ടി പ്രതിഷേധ പ്രകടനം നടത്തി. ക്രൈസ്തവ സമൂഹത്തെ മണിപ്പൂരില്‍ നിന്നും ഉത്മൂലനം ചെയ്യുന്നതിനും വംശഹത്യ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന മണിപ്പൂര്‍ സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്മെന്റിന്റെയും നടപടികളില്‍ പ്രതിഷേധിച്ചു ബിഎസ്എന്‍എല്‍ ഓഫീസിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗം കത്തോലിക്ക കോണ്‍ഗ്രസ് രൂപത വൈസ് പ്രസിഡന്റ് ഡേവിസ് ചക്കാലക്കല്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് കത്തീഡ്രല്‍ പ്രസിഡന്റ് രഞ്ജി അക്കരക്കാരന്‍ ആധ്യക്ഷത വഹിച്ചു. മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി മുഖ്യ പ്രഭാഷണം നടത്തി. കത്തീഡ്രല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് ജോസ് മാമ്പിള്ളി, മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത്, സെക്രട്ടറി സില്‍വി പോള്‍, പി.ആര്.ഒ. റൈസന്‍ കോലങ്കണ്ണി, ബാബു ചേലക്കാട്ടൂപറമ്പില്, സെബി അക്കരക്കാരന്‍, റോബി കാളിയങ്കര, അബ്രഹാം പള്ളിപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു