കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വിദ്യാദരം സംഘടിപ്പിച്ചു

കാട്ടൂര്‍: സര്‍വീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച വിദ്യാദരം ചടങ്ങ് ടി.എന്‍. പ്രതാപന് എംപി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ നിന്ന് മുന്‍സിഫ് മെജിസ്ട്രേറ്റ് നിയമനം ലഭിച്ച അഡ്വ. സവിത രാജേഷിനെ ആദരിച്ചു. ഭരണസമിതി അംഗങ്ങളായ എം.ജെ. റാഫി, കിരണ്‍ ഒറ്റാലി, സുലഭ മനോജ്, മധുജ ഹരിദാസ്, പ്രമീള അശോകന്, കെ.കെ. സതീശന്, മണ്ഡലം പ്രസിഡന്റ് എ.എസ്. ഹൈദ്രോസ് എന്നിവര്‍ സംസാരിച്ചു. ഡയറക്ടര്‍ എം.ഐ. അഷറഫ് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.