മുംബൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ ഇരിങ്ങാലക്കുട സ്വദേശി
ഇരിങ്ങാലക്കുട: മുംബൈയില്‍ കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മരിച്ച വിദ്യാര്‍ഥികളില്‍ ഒരാള്‍ മലയാളി. ഇരിങ്ങാലക്കുട വെള്ളാനി സ്വദേശി കായംപുറത്ത് വീട്ടില്‍ ഷാജി അശ്വതി ദമ്പതികളുടെ മകന് അപ്പു എന്ന് വിളിക്കുന്ന നിഖില്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം രാവിലെ പന്തുകളിക്കാന്‍ പോയതായിരുന്നു. വേലിയേറ്റവും വേലിയിറക്കവും ഉണ്ടായിരുന്ന സമയമായതിനാല്‍ കളി കഴിഞ്ഞ് കടലില്‍ കുളിക്കുന്നതിടയില്‍ ശക്തമായ തിരയില്‍പെട്ട് സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ഥികളും മരിക്കുകയായിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘമാണ് കുളിക്കാനിറങ്ങിയത്. നിഖിലിന്റെ കുടുംബം വര്‍ഷങ്ങളായി മുംബൈ മാര്‍വേ ബീച്ചിലാണ് താമസം. മുംബൈ സെന്റ് ആന്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരണമടഞ്ഞ നിഖില്‍. ഏകമകനാണ്. സംസ്കാരം നടത്തി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ