കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വാര്‍ഷികപൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ 42ാം വാര്‍ഷികപൊതുയോഗം ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.ആര്. വിനോദ്കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ വരവുചിലവുകണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.വി. നോബിള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഭദ്രം കുടുംബസുരക്ഷാ പദ്ധതിയില്‍നിന്നുള്ള മരണാനന്തര സഹായമായ പത്ത് ലക്ഷം രൂപയും, ബെനവലന്റ് സൊസൈറ്റിയില്‍നിന്നുള്ള മരണാനന്തര സഹായം ഒരു ലക്ഷം രൂപയും ബെനവലന്റ് സൊസൈറ്റി ട്രഷറര്‍ വി.ടി. ജോര്‍ജ് അവകാശികള്‍ക്ക് നല്കി. ജില്ലാ സെക്രട്ടറി നജാഹ് എസ്എസ്എല്, പ്ലസ് ടു അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പെഴ്സണ്‍ സുജ സഞ്ജീവ്കുമാറിനെയും യൂണിറ്റ് അംഗവും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരനെയും യോഗത്തില്‍ ആദരിച്ചു. വനിതാവിംഗ് നിയോജകമണ്ഡലം ചെയര്‍പെഴ്സണ്‍ സുനിത ഹരിദാസ്, യൂണിറ്റ് സീനിയര്‍ വൈസ് പ്രസിഡന്റ് ടി.വി. ആന്റോ യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോണ്‍ ജോസ്, വനിതാവിംഗ് യൂണിറ്റ് പ്രസിഡന്റ് മിനി ജോസ് കാളിയങ്കര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ്, കെ.എസ്. ജാക്സന്, റോയ് ജോസ് ആലുക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.