പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേനക്ക് ഗുഡ്സ് ഓട്ടോ
പടിയൂര്‍: ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മസേനക്ക് അനുവദിച്ച ഗുഡ്സ് ഓട്ടോയുടെ ഉദ്ഘാടനം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന് നിര്‍വഹിച്ചു. 2022-23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മൂന്നുലക്ഷവും ഗ്രാമപഞ്ചായത്ത് വിഹിതം 1,97,000 രൂപയും അനുവദിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, ബ്ലോക്ക് മെമ്പര്‍മാരായ സുധ ദിലീപ്, രാജേഷ് അശോകന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ജയശ്രീ ലാല്‍, ലിജി രതീഷ്, ടി.വി. വിബിന് വാര്‍ഡ് മെമ്പര്‍മാരായ ബിജോയ് കളരിക്കല്‍, സുനന്ദ ഉണ്ണികൃഷ്ണന് എന്നിവര്‍ സംസാരിച്ചു.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു