തൃശൂര്‍ ചെസ് അക്കാദമിയില്‍ നടന്ന ജില്ലാ ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയില്‍ നടന്ന ജില്ലാ ജൂണിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗൗരീശങ്കര്‍ ജയരാജും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എ.ജെ. ആതിരയും ചാമ്പ്യന്മാരായി. ഗൗരീശങ്കര്‍ ജയരാജ്, എസ്. യാദവ് കൃഷ്ണ, സാഗേത് കുന്നുമ്മക്കാട്ടില്‍, എസ്. സായൂജ് എന്നിവര്‍ പുരുഷ വിഭാഗത്തിലും എ.ജെ. ആതിര, ആര്. ദക്ഷിണ, തേജസി ശ്രീനിവാസ്, പി.ആര്. ഗൗരി എന്നിവര്‍ വനിതാ വിഭാഗത്തിലും സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂര്‍ ജില്ലയെ പ്രതിനിധീകരിക്കും. ഇരിങ്ങാലക്കുട മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയ്സണ്‍ പാറക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, വി.എന്‍. രഘുരാജ്, ശ്യാം പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി