കാട്ടൂര്‍ എടതിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം എന്‍.ആര്. വിനോദ് കുമാര്‍ ഉദ്ഘാടനംചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ എടതിരുത്തി മര്‍ച്ചന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍.ആര്. വിനോദ് കുമാര്‍ ഉദ്ഘാടനംചെയ്തു. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഭദ്രം സഹായം കൈമാറി. വിദ്യാഭ്യാസ അവാര്‍ഡ് നല്കി മുതിര്‍ന്ന വ്യാപാരികളെ ആദരിച്ചു. യൂണിറ്റ് പ്രസിഡന്റ് വി.എച്ച്. ഹുസൈന് അധ്യക്ഷനായി. ജോയ് മൂത്തേടന്, പി.ജെ. പയസ്, എന്‍.ജി. ശിവരാമന്, ടി.കെ. ജനാര്ദ്ദനന്, സി.വി. സുധീശന്‍, രഞ്ചില്‍ തേക്കാനത്ത്, എബിന് വെള്ളാനിക്കാരന്‍ എന്നിവര്‍ സംസാരിച്ചു.