പേരാമ്പ്രയില്‍ ആരംഭിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ആശീര്‍വദിച്ചു
ഇരിങ്ങാലക്കുട: രൂപത പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഓര്മ നിലനിറുത്താന്‍ ആരംഭിച്ച മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമായി പേരാമ്പ്രയില്‍ ആരംഭിക്കുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസിന്റെ ആശീര്‍വാദം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. കിടപ്പുരോഗികളില്‍ കൂടുതല്‍ പരിചരണം ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ ശുശ്രൂഷ നല്കാന് ആരംഭിക്കുന്ന ഈ ഹോസ്പിസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍, ജോ. ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്, അസി. ഡയറക്ടര്‍ ഫാ. ഡിബിന്‍ അയിനിക്കല്‍, ഫാ. ജോസഫ് പാലത്തിങ്കല്‍, മേരി ലിഗോരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡയറക്ടര്‍ ഫാ. തോമസ് കണ്ണമ്പിള്ളി സ്വാഗതവും, അസി. ഡയറക്ടര്‍ ഫാ. റിന്റോ തെക്കിനിയത്ത് നന്ദിയും പറഞ്ഞു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു