നാലമ്പല ദര്‍ശനം; സ്പെഷല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി
ഇരിങ്ങാലക്കുട: നാലമ്പലദര്ശനത്തോടനുബന്ധിച്ചുളള കെഎസ്ആര്‍ടിസിയുടെ സ്പെഷല്‍ സര്‍വീസുകളുടെ ഉദ്ഘാടനം മന്ത്രി ആര്. ബിന്ദു നിര്‍വഹിച്ചു. കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് മുഖ്യാതിഥിയായിരുന്നു. കെഎസ്ആര്‍ടിസി വികസനസമിതി കണ്‍വീനര്‍ ജയന് അരിമ്പ്ര, ജില്ലാ ക്ലസ്റ്റര്‍ ഓഫീസര്‍ കെ.ജെ. സുനില്‍, യൂണിറ്റ് ഇന്‍സ്പെക്ടര്‍ ടി.കെ. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ 4.15നും 4.30നുമായി രണ്ട് സര്‍വീസുകളാണ് നാലമ്പല തീര്‍ഥാടകര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.