ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം; കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും: മന്ത്രി ആർ. ബിന്ദു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനവുമായി ബന്ധപ്പെട്ട് യാത്രക്കാരും റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷനും ചൂണ്ടിക്കാണിക്കുന്ന വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെയും എംപിയുടെയും റെയില്‍വേ ബോര്‍ഡിന്റേയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മന്ത്രി ആര്. ബിന്ദു. ഇതുസംബന്ധിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. പാസഞ്ചര്‍ ട്രയിനുകളുടേതടക്കം നിലവില്‍ ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരുന്ന സ്റ്റോപ്പുകള്‍ നിറുത്തലാക്കിയ സാഹചര്യമാണ് ഉള്ളതെന്നും പാര്‍ലമെന്റ് പ്രതിനിധിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയും ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സ്റ്റേഷന് അധികൃതരില്‍ നിന്നും മന്ത്രി വിശദീകരണം തേടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ കാര്യത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്നിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ശുചിമുറി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും പുറകിലാണെന്ന് യാത്രക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ബാത്ത് റൂമുകളുടെ നിര്‍മാണം ആരംഭിച്ചിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. വിശ്രമമുറിയും ദയനീയമായ അവസ്ഥയിലാണ്. കൂടുതല്‍ ട്രയിനുകള്‍ക്ക് സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും കോവിഡിന്റെ പേരില്‍ നിറുത്തലാക്കിയ സ്റ്റോപ്പുകള്‍ പുനരാരംഭിക്കണമെന്നും കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ എംപി ഒരിക്കലും സ്റ്റേഷന് സന്ദര്‍ശിച്ചിട്ടില്ലെന്നും യാത്രക്കാര്‍ പറഞ്ഞു. ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി പി.എ. ബിജു, ട്രഷറര്‍ പി.സി. സുഭാഷ് എന്നിവര്‍ മന്ത്രിക്ക് കൈമാറി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.