അവഗണനയുടെ ട്രാക്കില്‍ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്മംഗള എക്സ്പ്രസിന് ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പില്ല
കല്ലേറ്റുംകര: ജില്ലയിലെ പഴക്കമേറിയ റെയില്‍വേ സ്റ്റേഷന്, തൃശൂര്‍ കഴിഞ്ഞാല്‍ ഏറ്റവും യാത്രക്കാരും വരുമാനവുമുള്ള റെയില്‍വേ സ്റ്റേഷന് എന്നിട്ടും കല്ലേറ്റുംകര ആസ്ഥാനമായുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനോട് അവഗണന മാത്രം. വര്‍ഷത്തില്‍ ആറുകോടി വരുമാനവും ആറുലക്ഷം യാത്രക്കാരെത്തുകയും ചെയ്യുന്ന ഈ റെയില്‍വേ സ്റ്റേഷന് ഇപ്പോഴും ഡി ഗ്രേഡില്‍ത്തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം നിസാമുദ്ദീന്‍ എറണാകുളം മംഗളം എക്സ്പ്രസിന് പുതിയ സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോഴും ഇരിങ്ങാലക്കുട പുറത്തായി. ഈ ട്രയിന്‍ ഓടിത്തുടങ്ങിയ കാലം മുതല്‍ ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറയുന്നു. കോവിഡിന് മുമ്പുവരെ രാത്രി 12നും പുലര്‍ച്ചെ നാലിനും ഇടയില്‍ അഞ്ച് ട്രയിനുകള്‍ക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരുന്നു. കോവിഡ് പ്രതിസന്ധിമാറി ട്രയിനുകള്‍ പുനരാരംഭിച്ചപ്പോള്‍ റെയില്‍വേ രാത്രികാല ട്രയിനുകളുടെ സ്റ്റോപ്പുകള്‍ പിന്‍വലിക്കുകയായിരുന്നു. ട്രയിന്‍ ഇരിങ്ങാലക്കുടയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്നുമുതല്‍ റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന് റെയില്‍വേ അധികൃതര്‍ക്കും എംപി അടക്കമുള്ളവര്‍ക്കും നിവേദനം നല്കി. എന്നാല്‍ അവരുടെ ഭാഗത്തുനിന്നും കാര്യമായി ഇടപെടലുകള്‍ ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്ന് അസോസിയേഷന് കുറ്റപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ചില്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് പി.കെ. കൃഷ്ണദാസ് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ട് നിവേദനം നല്കി. ജനപ്രതിനിധികളുടെ താത്പര്യമില്ലായ്മയാണ് ഇരിങ്ങാലക്കുടയെ പിന്നോട്ടടിപ്പിക്കുന്നതെന്ന് പാസഞ്ചേഴ്സ് അസോസിയേഷന് കുറ്റപ്പെടുത്തി. തൃശൂര്‍, ചാലക്കുടി സ്റ്റേഷനുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ഇരിങ്ങാലക്കുടയെ ഇല്ലാതാക്കുകയാണ് ഇതിനു പിന്നിലെന്നുകരുതുന്നതായും അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് പറഞ്ഞു.
ജനപ്രതിനിധികളുടെ സന്ദര്‍ശനവും വാഗ്ദാനങ്ങളുമെല്ലാം പ്രഹസനങ്ങള്‍
സമീപ റെയില്‍വേ സ്റ്റേഷനുകള്‍ എല്ലാം ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് കുതിക്കുമ്പോഴും ഇരിങ്ങാലക്കുട സ്റ്റേഷന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ടീ ഷോപ്പും റൂുകളുമല്ലാത്ത മറ്റൊരു വികസനവും ഇരിങ്ങാലക്കുടയ്ക്ക് ഉണ്ടായിട്ടില്ലെന്ന് യാത്രക്കാര്‍ പറയുന്നു. നാല് നിയോജക മണ്ഡലത്തിലെ യാത്രക്കാരുടെ ആശ്രയമാണ് ഈ സ്റ്റേഷന്. ജനപ്രതിനിധികളുടെ സന്ദര്‍ശനവും വാഗ്ദാനങ്ങളുമെല്ലാം പ്രഹസനങ്ങള്‍ ആണെന്നും അവയില്‍ ഒന്നും ആത്മാര്‍ഥയുടെ കണികപോലുമില്ലെന്ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ എത്തുന്ന ഓരോരുത്തര്‍ക്കും മനസിലാകുമെന്ന് അസോസിയേഷന് ഭാരവാഹികളായ ബിജു പനങ്കുടന്‍, പി.സി. സുഭാഷ,് ജോഷ്വാ ജോസ് എന്നിവര്‍ കുറ്റപ്പെടുത്തി.